jijo
കോഴിപ്പിള്ളി- മതിരപ്പിള്ളി റോഡ് നന്നാക്കാത്തതിനെതിരെ ആം ആദ്മി പാർട്ടി നേതാവ് ജിജോ പൗലോസ് ചാക്കിൽ കയറി നിന്ന് പ്രതിഷേധിക്കുന്നു

കോതമംഗലം: റോഡ് നന്നാക്കാത്തതിൽ ചാക്കിലിറങ്ങി നിന്നുള്ള ആംആദ്മി പാർട്ടി നേതാവിന്റെ പ്രതിഷേധം ശ്രദ്ധേയമായി. പാർട്ടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജിജോ പൗലോസാണ് കോഴിപ്പിള്ളി മാതിരപ്പിള്ളി റോഡിൽ സമരം നടത്തിയത്. നൂറ് ദിവസംകൊണ്ട് നൂറ് കുഴിയടയ്ക്കൽ എന്ന പേരിൽ നടത്തിയ സമരത്തിന്റെ നൂറാം ദിവസത്തിലാണ് ഈ വ്യത്യസ്ത പ്രതിഷേധം. കുഞ്ഞിത്തൊമ്മൻ ഇലഞ്ഞിക്കൽ സമരം ഉദ്ഘാടനം ചെയ്തു. എൽദോ പീറ്റർ, പിയേഴ്‌സൺ കെ. ഐസക്, കെ.ജി. ഷിജു, ജോയി കാട്ടുചിറ, ജെയിംസ് പടിഞ്ഞാറ്റിൽ, ബാബു പീച്ചാട്ട്, ഷാജൻ കറുകടം തുടങ്ങിയവർ പങ്കെടുത്തു.