പള്ളുരുത്തി: കണ്ണമാലി ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു മഹാഗണപതി ഹോമം, സരസ്വതിപൂജ, കുട്ടികളെ എഴുത്തിനിരുത്തൽ, കലശക്കുടം സമർപ്പണം തുടങ്ങിയ ചടങ്ങുകൾ നടന്നു. കുമാരി സിദ്ധാർത്ഥൻ ദേവീപാരായണം നടത്തി. മേൽശാന്തി കണ്ണൻശോഭനം മുഖ്യകാർമ്മികത്വം വഹിച്ചു. ടി.വി. രാജേഷ്, ടി.എ. അനിൽകുമാർ, കെ.യു. ബാബു തുടങ്ങിയവർ നേതൃത്വം നൽകി