പറവൂർ: കോൺവെന്റ് റോഡ് മാമ്പിള്ളി വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ ഗ്രേയ്സി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പറവൂർ സെന്റ് തോമസ് കോട്ടയ്‌ക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: എബ്രഹാം, കൊച്ചുറാണി, പോൾ, മിനി, ജോജോ, ടോമ്പി മാമ്പിള്ളി (പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ്, കേരള കോൺഗ്രസ് മാണി വിഭാഗം). മരുമക്കൾ: മേരീസ് (ഒല്ലൂർ), ബോസ് (പാലയൂർ), സ്വപ്ന (പുളിക്കുന്ന്), ആന്റണി (പറപ്പൂർ), ബിനു (കടവന്ത്ര), മേരി (പറവൂർ).