car
വാളകത്ത് ആൾ താമസം ഇല്ലാത്ത വീടിന്റെ പോർച്ചിൽ കിടന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

മൂവാറ്റുപുഴ: വാളകത്ത് ആൾ താമസം ഇല്ലാത്ത വീട്ടിൽ പോർച്ചിൽ കിടന്ന വാഹനങ്ങൾ കത്തി നശിച്ചു. വാളകം പറയരുതോട്ടം കടവ് റോഡിൽ ചെറിയ ഊരയം തൊണ്ടികുടിയിൽ ബേബി വാടകയ്ക്ക് നൽകിയ വീടാണിത്. അമേരിക്കയിൽ താമസമാക്കിയ കുടിയിൽ വിൽസൺ വർഗീസ് വാടകയ്ക്കെടുത്തിരിക്കുന്ന വീടിന്റെ ഭാഗങ്ങളും കാറും സ്‌കൂട്ടറുമാണ് കത്തിനശിച്ചത്. വീടിന്റെ ജനൽ ചില്ല് തകർന്ന് അകത്തേക്ക് തീ പടരുകയായിരുന്നു.

ബുധനാഴ്ച രാവിലെ 8 മണിയോടെ വഴിയാത്രക്കാരാണ് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. വീട്ടിലുണ്ടായിരുന്ന അലമാര, ബെഡ്, മേശ, കസേര എന്നിവയും കത്തി നശിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.