പള്ളുരുത്തി: ശ്രീഭൂതനാഥവിലാസം എൻ.എസ്. എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളും കുടുംബസംഗമവും നടന്നു. കണയന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി എം.കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.എസ്. മുകുന്ദൻ അദ്ധ്യക്ഷനായി. എൺപത് വയസ് തികഞ്ഞവരെയും അമ്പതുവർഷം ദാമ്പത്യം പിന്നിട്ടവരെയും ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രൊഫ. ഇന്ദുലേഖനായർ പ്രഭാഷണം നടത്തി. സെക്രട്ടറി പി.എം. കൃഷ്ണൻ, ബി. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.