congress
ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ് എസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജ്യോതിയാത്ര മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ എ.ഐ സി.സി എസ് അംഗം വി.വി. സന്തോഷ്‌‌ലാൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊച്ചി: കോൺഗ്രസ് എസ് ജില്ലാകമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ഗാന്ധി മഹാത്മാ ജ്യോതി ദിനാചരണം രാജേന്ദ്ര മൈതാനിയിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അദ്ധ്യക്ഷനായി. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ജ്യോതിയാത്ര എ.ഐ.സി.സി എസ് അംഗം വി.വി. സന്തോഷ്‌‌ലാൽ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. വി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.ജെ. ബേസിൽ, പി. അജിത്‌കുമാർ, എം.വി. ജോസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ രഞ്ചു ചെറിയാൻ, ടി. എസ്. ജോൺ, പോൾ പെട്ട, ബൈജു കോട്ടക്കൽ, ജയ്സൺ ജോസഫ്, സുഷമാ വിജയൻ, രാജു ജോസ്, ജിജോ വെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.