കുമ്പളങ്ങി: ഗുരുധർമ്മ പ്രചാരണസഭ കൊച്ചി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കുമ്പളങ്ങി സൗത്ത് ശ്രീനാരായണ ഗുരുവരമഠാങ്കണത്തിൽ ശാരദ മന്ത്രാർച്ചനയും വിളക്കുപൂജയും നടത്തി. സഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി മുഖ്യകാർമ്മികനായി. പ്രഭാഷണവും നടത്തി. പാറു സുനിൽ കുന്നേൽ ഉദ്ഘാടനം ചെയ്തു. സഭ ജില്ലാ പ്രസിഡന്റ് ബാബുരാജ്, സെക്രട്ടറി ലക്ഷ്മണൻ, തൃക്കാക്കര മണ്ഡലം ഭാരവാഹി ഷാജി, ഗുരുവരമഠം രക്ഷാധികാരി അഡ്വ. എൻ.എൻ. സുഗുണപാലൻ, പ്രസിഡന്റ് എം.എസ്. സജീവൻ, സെക്രട്ടറി ടി.എസ്. സുമേഷ്, ജി.ഡി.പി.എസ് പ്രസിഡന്റ് ലിപി വാസവൻ, സെക്രട്ടറി സുരേഷ്, മാതൃവേദി പ്രസിഡന്റ് നിഷ അനിൽ, ജില്ലാ കമ്മിറ്റി അംഗം മിനി പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റും രക്ഷാധികാരിയുമായ ഗീതാ സുബ്രഹ്മണ്യൻ, എസ്.എൻ.ഡി.പി 2899 ശാഖാ പ്രസിഡന്റ് സി.എസ്. ഷനിൽകുമാർ, സെക്രട്ടറി സുഭാഷ്, ജി.ഡി.പി.എസ് യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് വി.വി. സുധീർ തുടങ്ങിയവർ പങ്കെടുത്തു.