ncp
എൻ.സി.പി (എസ്) കുന്നത്തുനാട് ബ്ളോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമ മതേതര സദസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: എൻ.സി.പി (എസ്) കുന്നത്തുനാട് ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമ മതേതര സദസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് സാൽവി കെ. ജോൺ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എം. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. തിരുവാണിയൂർ മണ്ഡലം പ്രസിഡന്റ് ജോഷി സേവ്യർ, ജില്ലാസെക്രട്ടറി പി.ആർ. രാജീവ്, എക്‌സിക്യുട്ടീവ് അംഗം കെ.ബി. അനിൽകുമാർ, സുകുമാരൻ വെണ്ണിക്കുളം, സുലോചന മോഹനൻ, എൽസി എബ്രഹാം, ടി.കെ. ശാരദാമ്മ എന്നിവർ സംസാരിച്ചു.