ഫോർട്ട്കൊച്ചി: സെയ്ദ് അഹമ്മദ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ഫോർട്ട്‌കൊച്ചി പട്ടാളംഗ്രൗണ്ടും സമീപപ്രദേശങ്ങളും ശുചീകരിച്ചു. കോർപ്പറേഷൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ഹാഷിംഖാൻ അദ്ധ്യക്ഷനായി. എസ്.എ. ഷാനവാസ്‌, എൻ.കെ.എം ഷെരീഫ്, മിനി റോസ്, ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.