vayo
നൂറു വയസ് പിന്നിട്ട കമലാക്ഷൻ വൈദ്യരെയും ഭാര്യ രാധയെയും ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ. പീതാംബരന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും ശ്രീനാരായണ ഗുരുദേവനെ നേരിൽ ദർശിക്കുകയും ചെയ്ത നൂറുവയസ് പിന്നിട്ട കമലാക്ഷൻ വൈദ്യരെയും ഭാര്യ രാധയെയും ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ. പീതാംബരന്റെ നേതൃത്വത്തിൽ ആദരിച്ചു. മീഡിയ കൺവീനർ സി. സതീശൻ, തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ഉമേഷ് ഉല്ലാസ്, വൈസ് പ്രസിഡന്റ് സുരേഷ് കുമ്പളം, സെക്രട്ടറി എം.പി. അനി, എറണാകുളം മണ്ഡലം വൈസ് പ്രസിഡന്റ് ഗിരീഷ് തമ്പി എന്നിവർ പങ്കെടുത്തു.