മട്ടാഞ്ചേരി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മൗലാന ആസാദ് ലൈബ്രറി സംഘടിപ്പിച്ച യോഗം എഴുത്തുകാരൻ പള്ളുരുത്തി സുബൈർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.കെ.എം. ഷെരീഫ് അദ്ധ്യക്ഷനായി. ഇൻസ്പെക്ടർ എ.പി. സുധീർ സമ്മാനദാനം നടത്തി. ഫർഹാന, റൂത്ത് പൈലി, റൈസ സലിം, സയീദ്, സി.എം. ഇബ്രാഹിംകുട്ടി, വി.ബി. ലിജിയ എന്നിവർ സംസാരിച്ചു.