kodiri
സി.പി.എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോടിയേരി അനുസ്മരണ സമ്മേളനം തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സി.പി.എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനവും കുടുംബസംഗമവും നടത്തി. ഇടപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ നടത്തിയസമ്മേളം തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.വി. അനിൽകുമാർ അദ്ധ്യക്ഷനായി. കൗൺസിലർമാരായ അംബിക സുദർശൻ, ദീപാവർമ്മ, കെ.കെ. സുകുമാരൻ,വിഷ്ണു വേണു ഗോപാൽ,എൻ.പി. തോമസ് എന്നിവർ സംസാരിച്ചു.