മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ഇന്ന് പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 2. 30ന് ചേരുന്ന യോഗത്തിൽ എം.സി.എസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും എം.സി.എസ് അനന്ത നേത്രാലയവും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. അംഗീകാരം ലഭിച്ചാൽ ഉടൻ നഴ്സിംഗ് കോളേജ് പ്രവർത്തനം ആരംഭിക്കുമെന്ന് ആശുപത്രി ഭാരവാഹികൾ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം പേര് നൽകുന്ന 25 പേർക്ക് സൗജന്യ ഹൃദയരോഗ പരിശോധന നടത്തും. എം.സി.എസ് ആശുപത്രി ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ, സെക്രട്ടറി എം.എ. സഹീർ, സി.ഇ.ഒ ലിമി എബ്രഹാം, കാർഡിയോളജി വിഭാഗം ഡയറക്ടർ എം. ടിന്റുമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.