viswa

നെടുമ്പാശേരി: വിശ്വകർമ്മ കലാസാഹിത്യ സംഘം മുകുന്ദപുരം ശ്രീ മഹാവിഷ്ണുക്ഷേത്ര ഹാളിൽ സംഘടിപ്പിച്ച ഓണോത്സവം സംസ്ഥാന പ്രസിഡന്റ് പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ നെല്ലിമറ്റം അദ്ധ്യക്ഷനായി. സിനിമാ ബ്രദേഴ്സായ സുഭാഷ് ചന്ദ്രനെയും സുമേഷ് ചന്ദ്രനെയും ആദരിച്ചു. ജില്ലാ സെക്രട്ടറി സതീഷ് പാലാ, രതീഷ് രാജു, രവിപരിപ്പിൽ, വി.ആർ. മധുസൂദനൻ, അനൂപ് കാഞ്ഞൂർ എന്നിവർ സംസാരിച്ചു.