കാക്കനാട്: ജില്ലയിലെ 13 നഗരസഭകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് 16ന് കളക്ടറേറ്റിൽ നടക്കും. രാവിലെ 10.30 മുതൽ നാല് വരെ ജില്ലാ പ്ലാനിംഗ് ഹാളിലാണ് നറുക്കെടുപ്പ്. വനിത വാർഡുകൾ, വനിത എസ്.സി, ജനറൽ എസ്.സി, എസ്.ടി എന്നീ ക്രമത്തിലായിരിക്കും നറുക്കെടുപ്പ്. ഗ്രാപഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ എന്നിവയുടെ സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.

നറുക്കെടുക്കുന്ന നഗരസഭയുടെ പേര്, സമയം: തൃക്കാക്കര (10.30), ഏലൂർ (11), മരട് (12.00), പിറവം (12.30), കൂത്താട്ടുകുളം (1.00), ആലുവ (1.15), കളമശ്ശേരി (2.00), പെരുമ്പാവൂർ (2.15), പറവൂർ (2.30), തൃപ്പൂണിത്തുറ (3.00), മൂവാറ്റുപുഴ (3.15), അങ്കമാലി (3.30), കോതമംഗലം (4.00).