walk

കാക്കനാട്: 60 വർഷം പിന്നിടുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഹാർട്ട് വാക് എന്ന പേരിൽ കാക്കനാട് വാക്കത്തൺ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ സുമ മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. എച്ച്.എൽ.എൽ. ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.റെജി കൃഷ്ണ, യൂണിറ്റ് ചീഫ് സുമോൾ സരസ്വതി, വി.എൽ.വിലേഷ്, വി.കമൽ, മാവേലിപുരം വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട്, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.