railway-gate
പുറയാർ റെയിൽവേ ഗേറ്റ്

നെടുമ്പാശേരി: ദേശം - കാലടി റോഡിലെ യാത്രക്കാരുടെ ചിരകാല സ്വപ്നമായിരുന്ന പുറയാർ റെയിൽവേ മേൽപ്പാലം നിർമ്മാണം നാളെ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമ്മാണോദ്ഘാടനം നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി, മറ്റു ജനപ്രതിനിധികൾ, സാമൂഹികരാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.