anagha

ആലുവ: ദേശീയപാതയിൽ പുളിഞ്ചോടിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘയാണ് (26) മരിച്ചത്. സുഹൃത്തും ബന്ധുവുമായ ചാലക്കുടി പോട്ട വടുതല വീട്ടിൽ ജയപ്രകാശ് നാരായണന്റെ മകൻ ജിഷ്ണുവിനെ (30) പരിക്കുകളോടെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. ഇടപ്പിള്ളി ലുലുമാൾ സന്ദർശിക്കാൻ പോകുകയായിരുന്നു ഇരുവരും. അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗം ജോലിക്കാരിയാണ്. മാതാവ്: ഹബിത. സഹോദരൻ: അനന്തു.