പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നയിക്കുന്ന ഗ്രാമ യാത്രയുടെ ഭാഗമായുള്ള മഹാഗ്രാമ സംഗമം നാളെ രാവിലെ 7 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രായമംഗലം ഒന്നാം വാർഡ് മെമ്പർ കുരിയൻ പോളിന്റെ ഭവനത്തിൽ നിന്നാണ് എഴുപത്തിയെട്ടാമത് ദിവസത്തെ ഭവന സന്ദർശന ഗ്രാമ യാത്ര ആരംഭിക്കുന്നത്. മണ്ഡലം പ്രസിഡന്റ് മാത്യുസ് ജോസ് തരകൻ അദ്ധ്യക്ഷനാകും.