പെരുമ്പാവൂർ: മർച്ചന്റ്സ് അസോസിയേഷൻ പെരുമ്പാവൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനു പിറകുവശത്ത് പൂപ്പാനി റോഡിൽ വാങ്ങിയിട്ടുള്ള സ്ഥലത്ത് വ്യാപാര സമുച്ഛയത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10.30 ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിർവഹിക്കും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലാപ്രസിഡന്റ് പി.സി. ജേക്കബ്ബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ്,ട്രഷറർ അജ്മൽ ചക്കുങ്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി വി.പി. നൗഷാദ്, ട്രഷറർ എസ്. ജയചന്ദ്രൻ എന്നിവർ സംസാരിക്കും.