gurukulam
ശ്രീനാരായണ ഗുരുവിനെ മഹാത്മാഗാന്ധി ശിവഗിരിയിൽ സന്ദർശിച്ചതിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഗുരുകുലം സ്റ്റഡി സർക്കിൾ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തവർ

പെരുമ്പാവൂർ: ശ്രീനാരായണ ഗുരുവിനെ മഹാത്മാഗാന്ധി ശിവഗിരിയിലെത്തി സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം നാരായണ ഗുരുകുലംസ്റ്റഡി സർക്കിൾ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഖുർആൻ അകമ്പൊരുളിന്റെ കോഴിക്കോട് സെന്റ് ഫ്രാൻസിസ് റോഡിലുള്ള പ്രാർത്ഥന ഹാളിൽ നടന്ന യോഗത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സി.എച്ച്. മുസ്തഫ മൗലവി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ് സുരേഷ് അദ്ധ്യക്ഷനായി. കുന്നത്തുനാട് താലൂക്ക് കാര്യദർശി സി.വി. ജിനിൽ, കോതമംഗലം താലൂക്ക് കാര്യദർശി സി.ബി. സന്തോഷ്‌, പി.ബി. ദർശൻ, പി.വി. നിഷാന്ത്, ജയ രാജൻ എന്നിവർ സംസാരിച്ചു.