പെരുമ്പാവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റ് കീഴിലുള്ള പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ നവരാത്രി മഹോത്സവം നടന്നു. നവരാത്രിയുടെ തുടക്കം മുതൽ ശാസ്ത്രീയ സംഗീതം, ക്ലാസിക്കൽ ഡാൻസ്, ഭജന, ഭക്തിഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി.