grand-finale-
കേരള പൊലീസ് സംഘടിപ്പിക്കുന്ന ഹാക്കത്തോൺ ഗ്രാന്റ് ഫിനാലെ കൊച്ചി താജ് വിവാന്റയിൽ ഡി.ജി.പി റാവഡ എ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സൈബർലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ നിർമ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഹാക്കത്തോൺ ഗ്രാന്റ് ഫിനാലെയ്‌ക്ക് കൊച്ചിയിൽ തുടക്കമായി. രാജ്യാന്തര സൈബർസുരക്ഷാ കോൺഫറൻസ് കൊക്കൂൺ 2025ന് മുന്നോടിയായി കേരള പൊലീസ് സംഘടിപ്പിക്കുന്ന നാല് ദിവസം നീളുന്ന ഫിനാലെയിൽ 30 മത്സരാർത്ഥികൾ പങ്കെടുക്കുന്നു.

‘ഓട്ടോമേറ്റിംഗ് ദ ഫൈറ്റ് എഗെയ്ൻസ്റ്റ് ഓൺലൈൻ ഹാം’ എന്നതാണ് ഫിനാലെയുടെ വിഷയം. 1000 ത്തിലധികം അപേക്ഷകരിൽ നിന്നാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ വിദഗ്ധരും പ്രഗത്ഭരായ മെന്റർമാരും സുരക്ഷിത സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ നിർമ്മിക്കാൻ മത്സരാർത്ഥികൾക്കൊപ്പം പ്രവർത്തിക്കും.

കൊച്ചി താജ് വിവാന്റയിൽ സംസ്ഥാന പൊലീസ് മേധാവി റാവഡ എ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി എസ്‌. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സൈബർ ഓപ്പറേഷൻസ് എസ്.പി അങ്കിത് അശോകൻ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ന്യൂസിലൻഡ് കിൻഡ‌്റെഡ് ടെക്ക് മേധാവി പീറ്റർ പില്ലി, ബ്രിട്ടനിലെ ചൈൽഡ് ലൈറ്റ് ഡയറക്ടർ കെൽവിൻ ലേ, കൊച്ചി ഡി.സി.പി അശ്വതി ജിജി തുടങ്ങിയവർ പങ്കെടുത്തു.