photo
ഗാന്ധിജയന്തി ദിനത്തിൽ പുതുവൈപ്പ് ബീച്ച് ശുചീകരണത്തിൽ പങ്കാളികളായവർ

വൈപ്പിൻ: ഗാന്ധിജയന്തി, സ്വച്ഛതാഹി സേവ എന്നിവയുടെ ഭാഗമായി പുതുവൈപ്പ് ബീച്ച് ശുചീകരിച്ചു. വൈപ്പിൻ പ്രസ്‌ ക്ലബ്, എളങ്കുന്നപ്പുഴ പഞ്ചായത്ത്, എളങ്കുന്നപ്പുഴ റെസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ നിരവധി പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. രസികല ഉദ്ഘാടനം ചെയ്തു. ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ജോർജ് തോമസ് അദ്ധ്യക്ഷനായി. ജനറൽ മാനേജർ കെ. ജോൺസൺ, ചീഫ് മാനേജർ വിനീത് എം. വർഗീസ്, ഫ്രാഗ് ജന. സെക്രട്ടറി അനിൽ പ്ലാവിയൻസ്, റെസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ പ്രസിഡന്റ് പി.കെ. മനോജ്, പ്രസ്‌ക്ലബ് പ്രസിഡന്റ് ശിവദാസ് നായരമ്പലം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ തെരേസ വോൾഗ, ലിഗീഷ് സേവ്യർ, സെക്രട്ടറി എം.എ. ആന്റണി, അപ്പെക്‌സ് സെക്രട്ടറി എൻ.ജെ. ആന്റണി, പ്രസ്‌ ക്ലബ് ജോ. സെക്രട്ടറി കെ.കെ. രത്‌നൻ, ട്രഷറർ ഒ.ആർ. റെജി എന്നിവർ നേതൃത്വം നൽകി.