gandhijayanthi

പെരുമ്പാവൂർ: മഹാത്മാ ഗാന്ധിയുടെ 156 -ാ മത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് പെരുമ്പാവൂർ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ന്യൂനപക്ഷ വിഭാഷ സംസ്ഥാന ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യു.ഡി.എഫ് കൺവീനർ പി.കെ. മുഹമ്മദ് കുഞ്ഞ്, എം.എം. ഷാജഹാൻ, എം.പി. ജോർജ്, പി.വി. രാജൻ ,സി.കെ. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.