പെരുമ്പാവൂർ: കേരള ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭയുടെ ആഭിമുഖ്യത്തിൽ ശ്രീരാമ ഭജനമഠത്തിലെ നവരാത്രി മഹോത്സവത്തിൽ സംഗീതാർച്ചന, നൃത്തനൃത്ത്യങ്ങൾ, ദേവി മഹാത്മ്യം, നവരാത്രി ഗാനങ്ങൾ, കോലാട്ടം മുതലായവ കൊണ്ട് ശ്രദ്ധേയമായി. ഉപസഭ വനിതാ വിഭാഗം സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റുമായ മീനാക്ഷി രാമനാഥന്റെ നേതൃത്വത്തിൽ കുട്ടികളും വനിതകളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. കുട്ടികൾ അവതരിപ്പിച്ച സംഗീതവും നൃത്തവും ശ്ലോകപാരായണവും വാദ്യോപകരണ സംഗീതവും നടന്നു.
സുമംഗലികൾക്ക് താമ്പൂല സമർപ്പണവും പ്രസാദ വിതരണവും നടത്തി. ബ്രാഹ്മണ സഭ സംസ്ഥാന മീഡിയ സെൽ ചെയർമാൻ എൻ. രാമചന്ദ്രൻ , നാരായണീയം സേവാ സമിതി പ്രസിഡന്റ് അഖില ഹരിഹര സുബ്രമണ്യയ്യർ ഉപസഭാ സെക്രട്ടറി എസ്. വൈദ്യനാഥൻ, ട്രഷറർ എം. സുബ്രമണ്യയ്യർ എന്നിവർ സംസാരിച്ചു