photo
ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിൽ ഗാന്ധി ജയന്തി ദിനാഘോഷം ഗാന്ധി വിചാരധാര പ്രസിഡന്റ് മാത്യൂസ് പുതുശേരി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഗാന്ധി വിചാരധാര, ഏകത പരിഷത്ത്, സർവോദയ മണ്ഡലം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂൾ എൻ.സി.സി യൂണിറ്റിന്റെയും ചെറായി എസ്.എം.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, സർവമത പ്രാർത്ഥന, പുനരർപ്പണ പ്രതിജ്ഞ, സെമിനാർ എന്നിവ നടന്നു.
ഗാന്ധി വിചാരധാര പ്രസിഡന്റ് മാത്യൂസ് പുതുശേരി ഉദ്ഘാടനം ചെയ്തു. ക്ലീറ്റസ് പെരുമ്പിള്ളി, രാഘവൻ അയ്യമ്പിള്ളി, എം.ജി. ജോസി,​ ഐജൻ ചേലാട്ട്,​ പ്രധാനാദ്ധ്യാപകൻ കെ.പി. ശിവപ്രസാദ്, അദ്ധ്യാപകരായ പ്രസീത, ഗീത ആശ, തോമാസ് കല്ലൂർ, വി.കെ. അരവിന്ദാക്ഷൻ,​ എൻ.എസ്.എസ് പ്രതിനിധി അഭിറാം എന്നിവർ പ്രസംഗിച്ചു.