shibin-sha-

കൊച്ചി: 11.15 ഗ്രാം എം.ഡി.എം.എ സഹിതം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം ഇത്തിപ്പുഴ ഷാമൻസിലിൽ ഷിബിൻ ഷായാണ് (33) ഡാൻസഫിന്റെ പിടിയിലായത്. ഇടപ്പള്ളി രണദിവെ റോഡിന് സമീപം ഇന്നലെ പുലർച്ചെ നാലിനാണ് കസ്റ്റഡിയിലെടുത്തത്.

രാസലഹരി കൈമാറാൻ എത്തിയതായിരുന്നു പ്രതി. ഇയാൾക്ക് ബന്ധമുള്ള ലഹരിമരുന്ന് വിതരണക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൊച്ചി സിറ്റി നർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.