pazhaganad

കുമ്പളങ്ങി സൗത്ത്: കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് ഇടവകയിലെ കെ.സി.വൈ.എം പ്രവർത്തകരുടെ കൂട്ടായ്മയായ ഫോർമർ മെമ്പേഴ്‌സ് അലയൻസിന്റെ നേതൃത്വത്തിൽ ജോസ് പൊള്ളയിൽ അനുസ്മരണ വയോജന സംഗമം സംഘടിപ്പിച്ചു. ചലച്ചിത്ര താരം സാജൻ പള്ളുരുത്തി സംഗമം ഉദ്ഘാടനം ചെയ്തു. സീരിയൽ താരം ധന്യ വിനോദ് മുഖ്യാതിഥിയായി. ചെയർമാൻ ജോസഫ് എടേഴത്ത് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ അമുഖ പ്രഭാഷണം നടത്തി. ഫാ. ആന്റണി കൊച്ചുകരിയിൽ, ഫാ. സനീഷ് പുളിക്കപ്പറമ്പിൽ, ജോർജ് വലിയതറ, ജോളി പവേലിൽ, അഡ്വ. ഹൈബിൻ ജോസ്, ജിതിൻ റെജി എടേഴത്ത്, ജോർജ് വേലിക്കകത്ത്, ഫ്രാൻസിസ് കൂളിക്കാട്ട്, ജോൺ മാർട്ടിൻ നെടുംപറമ്പിൽ, ജോർജ് അറക്കൽ, മെർലിൻ ബാബു, മെയ്ബിൾ ജേക്കബ്, അഗസ്റ്റിൻ മുട്ടുങ്കൽ, ജൂഡ് മൂത്തേരിൽ, ജൂഡ് പള്ളത്ത് എന്നിവർ സംസാരിച്ചു.