കിഴക്കമ്പലം: ആർ.എസ്.എസിന് മതവും ജാതിയുമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുൻ ഡി.ജി.പി ജേക്കബ് തോമസ്. കുമാരപുരം മണ്ഡലം വിജയദശമി മഹോത്സവത്തിൽ പൂർണ ഗണവേഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക ശക്തിയുള്ള വ്യക്തിത്വങ്ങളെ വളർത്തുകയാണ് ആർ.എസ്.എസ് ലക്ഷ്യം. നമ്മുടെ രാഷ്ട്രം ഇന്ന് ഉന്നതിയിലാണ്. അധർമ്മത്തെ എതിർക്കുകയും ധർമ്മത്തെ കാത്തുസൂക്ഷിക്കുകയും വേണം. ഓരോ വ്യക്തിയും ആദ്ധ്യാത്മികമായും ബൗദ്ധികമായും കായികമായും മാനസികമായും വളരണമെന്നും ജേക്കബ് തോമസ് പറഞ്ഞു. ആർ.എസ്.എസ് മൂവാറ്റുപുഴ ജില്ലാ പ്രചാരക് സി. സുരേഷ്, എറണാകുളം വിഭാഗ് കാര്യവാഹ് കെ.സി. ബിജുമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.