കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് സ്കൂട്ടർ കടത്തിക്കൊണ്ട് പോയ യുവാവിനെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ പറവൂർ വഴിക്കുളങ്ങര പൂത്താംബാലിയിൽ വീട്ടിൽ ലിജേഷ് ജോർജാണ് (39) പിടിയിലായത്.
ജംഗ്ഷന് സമീപം ബേക്കറിയിലെത്തിയ തിരുവാങ്കുളം സ്വദേശി സ്മിത പാർക്ക് ചെയ്ത സ്കൂട്ടറാണ് 29ന് രാത്രി 9.30ന് കടത്തിയത്. സി.സി ടിവി ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിൽ എസ്.ഐ അനിലയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇയാൾ പറവൂരിലും തൊടുപുഴയിലും ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.