തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ അഞ്ചാം വാർഡിൽ 5 ലക്ഷം രൂപ ചെലവഴിച്ച് പേടിക്കാട്ട് ക്വാറി പാർക്കിൽ വൈദ്യുതീകരണവും മൂന്ന് കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു. മിനി മാസ്റ്റ് ലൈറ്റുകളുടെയും ഉദ്ഘാടനം പേടിക്കാട്ട് ക്വാറി പാർക്കിൽ വച്ച് നഗരസഭാ വൈസ് ചെയർമാൻ കെ. കെ. പ്രദീപ്കുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർ കെ. ടി. അഖിൽദാസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ശ്രീജ മനോജ്, വി. ജി.രാജലക്ഷ്മി, കെ. പി. ദേവദാസ്, കെ. ടി. തങ്കപ്പൻ, ടി. എം. ഗിരീഷ്, ഇന്ദു പ്രകാശ്, സി. ഉദയകുമാർ, സി. ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കടമാംതുരുത്ത് ക്ഷേത്രത്തിനു സമീപത്തും ലക്ഷംവീട് വയോജന കേന്ദ്രത്തിലും പേടിക്കാട്ട് ക്വാറി പുഴയോരത്തുമാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.