കൊച്ചി: സെൻട്രൽ ബോർഡ് ഒഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ കീഴിലുള്ള സ്കൂളുകളിൽ എൽ.പി.എസ്.ടി (അറബിക് ), എച്ച്. എസ്.ടി ( സംസ്കൃതം, പി.ഇ.ടി) സ്ഥിരം തസ്‌തികകളിലേക്കും യു.പി.എസ്.ടി ഹിന്ദി താത്കാലിക ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റിന്റെ പകർപ്പുസഹിതം അപേക്ഷകൾ 11ന് വൈകിട്ട് മൂന്നിനുമുമ്പ് പെരുമാനൂരിലെ കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫീസിൽ എത്തിക്കണം. വിലാസം: കോർപ്പറേറ്റ് മാനേജർ, സെൻട്രൽ ബോർഡ് ഒഫ് ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ, പെരുമാനൂർ, കൊച്ചി: 682015.