കാലടി: ഗാന്ധി ജയന്തി ദിനാചാരണത്തിന്റെ ഭാഗമായി ചൊവ്വര ജനരഞ്ജിനി വായനശാല സംഘടിപ്പിച്ച അനുസ്മരണ പരിപാടികൾ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി രഥീഷ് കുമാർ കെ. മാണിക്യമംഗലം ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ജെ. ജോയ്, കബീർ മേത്തർ, വി.കെ. രമേശൻ, വാർഡ് മെമ്പർ കെ.പി. സുകുമാരൻ, പി. കെ. ശശി, ജിതേഷ് പുന്നേത്ത്, പി. ടി. പോളി എന്നിവർ സംസാരിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' സിനിമാ പ്രദർശനവും നടന്നു.