കൊച്ചി: കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനനെ തടയുകയും കൈയേറ്റം നടത്തുകയും ചെയ്തതിനെതിരെ ആർ.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോ പ്രതിഷേധിച്ചു. മാലിന്യപ്രശ്‌നം പരിഹരിക്കേണ്ട ചുമതല മുനിസിപ്പാലിറ്റിക്കാണ്. അതിനുപകരം എം.എൽ.എക്കെതിരെ ജനരോഷം തിരിച്ചുവിടാൻ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാവണമെന്ന് അനു ചാക്കോ ആവശ്യപ്പെട്ടു.