തൃപ്പൂണിത്തുറ: ബി.ഡി.ജെ.എസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രവർത്തക സംഗമം എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ഉമേഷ് ഉല്ലാസ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. ദിലീപ്, ജില്ലാ സെക്രട്ടറിമാരായ ബിന്ദു ഷാജി, സി. സതീശൻ, മണ്ഡലം ഭാരവാഹികളായ സുരേഷ് കുമ്പളം, എം.പി. അനിൽ, പി.കെ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റായി പ്രവീൺകുമാറിനെയും ജനറൽ സെക്രട്ടറിയായി മുത്തുകൃഷ്ണനെയും തിരഞ്ഞെടുത്തു.