vadu
ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി സംഗമം ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റി വടുതലയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി സംഗമം എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബീന നന്ദകുമാർ, വടുതല എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് സുരേന്ദ്രൻ തണ്ടാശേരി, ഇരുമ്പനം ഷാജി, ഭുവനേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, സെക്രട്ടറി മനോജ് മാടവന, മണ്ഡലം വൈസ് പ്രസിഡന്റ് ഗിരീഷ് തമ്പി, എം.ഒ. ശിവാനി എന്നിവർ സംസാരിച്ചു.