കൊച്ചി: വയനാട് ദുരന്തബാധിതരോട് കേന്ദ്രം നീതിപുലർത്തണമെന്ന് ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസ് ആവശ്യപ്പെട്ടു. കേരളത്തിന്റെ റിപ്പോർട്ട് പ്രകാരമുള്ള 2000 കോടിയുടെ സഹായം ലഭ്യമാക്കുമെന്ന ഉറപ്പ് പാലിക്കണം. ദുരിതബാധിതരുടെ പുനരധിവാസത്തിൽ ഉൾപ്പെടെ കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.