കാലടി : സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനാ മത്സരം ജില്ലാ തലം 11 ന് രാവിലെ 9 മുതൽ ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ വച്ച് നടക്കും. ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് - ചാൻസിലർ ജഗതി രാജ് ഉദ്ഘാടനം ചെയ്യും. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി (ചെയർമാൻ) കെ.എ.രാജേഷ് (കൺവീനർ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.എ.എം കമാൽ അദ്ധ്യക്ഷനായി.