കാലടി: എ.കെ.ജി. സ്മാരക ഗ്രന്ഥശാല കിഴക്കേ ദേശം പ്രൊഫ. എം.കെ.സാനു അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നിർവഹിച്ചു. പ്രൊഫ.എം.കെ. സാനുവിന്റെ നോവലായ കുന്തീദേവി സുന്ദരൻ അവതരിപ്പിച്ചു. കെ.ആർ. ഭാസ്കരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വത്സല, എൻ. പരമേശ്വരൻ, ശശികുമാർ എന്നിവർ സംസാരിച്ചു