ആലുവ: രാജഗിരി ആശുപത്രിയിൽ ജനറൽ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ പൈൽസ് സ്ക്രീനിംഗ് ക്യാമ്പ് നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. സൗജന്യ കൺസൾട്ടേഷന് പുറമെ, ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് സൗജന്യ വീഡിയോ റെക്ടോസ്കോപി പരിശോധനയും ലഭ്യമാണ്. തുടർ പരിശോധനകളും ശസ്ത്രക്രിയയും ആവശ്യമായ രോഗികൾക്ക് ക്യാമ്പിന്റെ ഭാഗമായി പ്രത്യേക ഇളവ് ലഭിക്കും. വേദനയില്ലാതെ മലദ്വാരത്തിൽ നിന്ന് രക്തസ്രാവം, ചൊറിച്ചിൽ, പുകച്ചിൽ, മലവിസർജ്ജന സമയത്തും ശേഷവുമുള്ള അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജനറൽ സർജറി വിഭാഗം മേധാവി ഡോ. ആർ. രവികാന്ത് അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുക. ഫോൺ: +91 7593030276, +91 8590965542.