ആലുവ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നയവിശദീകരണ സമ്മേളനം ഇന്ന് രാവിലെ 10ന് ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷനാകും.

യു.ഡി.എഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങി വിവിധ യു.ഡി.എഫ് നേതാക്കൾ സംസാരിക്കും.