കൊച്ചി: കേരളത്തിലെ കടൽത്തീരങ്ങൾ സംരക്ഷിക്കാൻ കൊച്ചിൻ ഷിപ്‌യാർഡും റൈസ് അപ് ഫോറവും ചേർന്ന് 'എന്റെ കടൽ" പദ്ധതിക്കു തുടക്കം കുറിച്ചു. മാലിപ്പുറം ചാപ്പബീച്ചിൽ ഷിപ്‌യാർഡ് സി.എസ്.ആർ മേധാവി സമ്പത്കുമാർ ഉദ്ഘാടനം ചെയ്തു. ശില്പ ശശി അദ്ധ്യക്ഷത വഹിച്ചു.
സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ബീച്ച് ശുചീകരണം ഷിപ്‌യാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ആലുവ ഗവ. എച്ച്.എസ്.എസ്, എസ്.എൻ.എം. ഐ.എം.ടി എൻജി. കോളേജ്, ഐ.ഐ.വി യു.പി സ്‌കൂൾ, മാല്യങ്കര നഴ്‌സിംഗ് കോളേജ്, ആർ.എൽ.വി കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു.