thekkan-paravoor

തെക്കൻ പറവൂർ: ഗാന്ധിജി മെമ്മോറിയൽ വായനശാലയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. വായനശാല പ്രസിഡന്റ് സി.വി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ സെക്രട്ടറി ടി.ആർ. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വിജയൻ തുരുത്തേൽ ഗാന്ധി അനുസ്മരണം നടത്തി. വൈസ് പ്രസിഡന്റ് വി.കെ ജെയിംസ് പരിസര ശുചീകരണത്തിന് നേതൃത്വം നൽകി. വർക്കിംഗ് ചെയർമാൻ സാബു പൗലോസ് സംസാരിച്ചു.