farm

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷിഫാമിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്ത് വാർഷീക പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഒന്നേകാൽ കോടി രൂപ മുടക്കിയാണ് മന്ദിരം നിർമ്മിച്ചത്. ആന്റണി ജോൺ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എൽസി ജോർജ്, പി.എ.എം.ബഷീർ, ടി.എച്ച്.നൗഷാദ്, കെ.കെ.ദാനി, ഉല്ലാസ് തോമസ്, റാണിക്കുട്ടി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.