ICAR ചോയ്സ് ഫില്ലിംഗ്:- ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രിക്കൾച്ചറൽ റിസർച്ചിലെ യു.ജി കോഴ്സ് കൗൺസിലിംഗ്/ ചോയ്സ് ഫില്ലിംഗ് നടപടികൾ 6 മുതൽ. വെബ്സൈറ്റ്: https://icar.org.in/
നീറ്റ് യു.ജി മൂന്നാം റൗണ്ട് അലോട്ട്മെന്റ്:- എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.എസ്സി നഴ്സിംഗ് പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളിലേക്കുള്ള എം.സി.സി നീറ്റ് യു.ജി മൂന്നാം റൗണ്ട് അലോട്ട്മെന്റ് രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിംഗ് എന്നിവ ഒക്ടോബർ 5 വരെ. വെബ്സൈറ്റ്: mcc.nic.in. അലോട്ട്മെന്റ് ഫലം എട്ടിന് പ്രഖ്യാപിക്കും.
ഫാർമസി സ്ട്രെ വേക്കൻസി അലോട്മെന്റ്
ഫാർമസി കോഴ്സിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.ഏഴിന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം.ഹെൽപ്പ് ലൈൻ- 0471 – 2332120, 23384872332120, 2338487
എൽ.എൽ.ബി അലോട്ട്മെന്റ്
പഞ്ചവത്സര എൽ എൽ.ബി കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.8ന് ഉച്ചയ്ക്ക് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം.ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487.
ത്രിവത്സര എൽ എൽ.ബി കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.8ന് ഉച്ചയ്ക്ക് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം.ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
എൽ എൽ.എം പ്രവേശനം
എൽ എൽ.എം പ്രവേശനത്തിനുളള പുതുക്കിയ താല്ക്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.തിരുത്തിയ അന്തിമ ഉത്തരസൂചികയും വെബ്സൈറ്റിലുണ്ട്.ഹെൽപ്പ് ലൈൻ- 04712332120, 2338487
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
ഓപ്ഷൻ നൽകാം
മാസ്റ്റർ ഒഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രവേശനത്തിനുള്ളരണ്ടാം അലോട്ട്മെന്റിന് നാലിന് വൈകിട്ട് 4വരെ ഓപ്ഷൻ പുനഃക്രമീകരണം നടത്താം. വെബ്സൈറ്റ്- www.lbscentre.kerala.gov.in ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർ നാലിനകം ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
പരീക്ഷാ തീയതി മാറ്റി
സെപ്തംബർ 30,ഒക്ടോബർ 17 തീയതികളിൽ നടത്താനിരുന്ന ഡിപ്ലോമ (റിവിഷൻ 2010) മേഴ്സി ചാൻസ് പരീക്ഷകൾ മാറ്റി.സെപ്റ്റംബർ 30ന് നടത്താനിരുന്ന പരീക്ഷ 23 ലേക്കും 17ന് നടത്താനിരുന്ന പരീക്ഷ 24 ലേക്കുമാണ് മാറ്റിയത്.സമയക്രമത്തിൽ മാറ്റമില്ല.വിവരങ്ങൾക്ക്: sbte.kerala.gov.in, tekerala.org.