congress

ആലുവ: പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ് ആലുവ, നെടുമ്പാശ്ശേരി ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സദസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷനായി. ഡോ. എം.സി. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. നെടുമ്പാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ, നേതാക്കളായ വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, അഡ്വ. പി.എൻ. ഉണ്ണിക്കൃഷ്ണൻ, ലത്തീഫ് പൂഴിത്തറ, കെ.കെ. ജമാൽ, പി.ഡി. പ്രദീപ് കുമാർ, എം.എ. ഹാരിസ്, ബാബുകൊല്ലംപറമ്പിൽ, സി.പി. നാസർ, പോളി ഫ്രാൻസിസ്, ലളിതാ ഗണേഷ്, അജ്മൽ കാംബായി, അഡ്വ.ടി എസ് സാനു, ജെറോം മൈക്കിൾ എന്നിവർ സംസാരിച്ചു.