കൊച്ചി: സ്‌പൈസസ് എക്‌സ്‌ട്രാക്ട് രംഗത്തെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയ്‌നബിൾ, സോഴ്സിംഗ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം എന്നീ മേഖലകളിലെ മികവിന് എഫ്.ഐ ഇന്ത്യ 2025, ഇഫിയാറ്റ് 2025 , സി.ഐ.ഐ കേരള എച്ച്ആർ കോൺക്ലേവ് 2025 അവാർഡുകളാണ് ലഭിച്ചത്.
എഫ്.ഐ ഇന്ത്യ 2025ൽ സസ്റ്റെയ്‌നബിൾ സോഴ്സിംഗ് മികവിനുള്ള പുരസ്കാരം കമ്പനിയുടെ മിന്റ് പ്രോഗ്രാം അർഹമായി. ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിൽ കർഷകരുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ജലസേചനം 30 ശതമാനം കുറയ്ക്കാൻ സാധിച്ചു. ഇതിന് ഇഫിയാറ്റ് 2025-ലെ സസ്റ്റെയ്‌നബിലിറ്റി
പുരസ്കാരം ( വൻകിട കമ്പനികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം) മാൻ കാൻകോർ നേടി.
എഫ്.ഐ ഇന്ത്യ 2025-ൽ കമ്പനി അവതരിപ്പിച്ച സിചുവാൻ പെപ്പർ ഒലിയോറെസിൻ മികച്ച മൂന്ന് ഉത്പന്നങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടെന്ന് മാൻ കാൻകോർ സി.ഇ.ഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോ. ജീമോൻ കോര പറഞ്ഞു.