അങ്കമാലി: വിപഞ്ചിക സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കടാതി ഷാജി അനുസ്മരണവും ചെറുകഥാ പുരസ്കാര സമർപ്പണവും മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. വിപഞ്ചിക പ്രസിഡന്റ് സതീഷ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിപഞ്ചിക കടാതി ഷാജി ചെറുകഥാ പുരസ്കാരം ലഭിച്ച കഥാകാരി ഫർസാനയുടെ രക്ഷിതാക്കൾക്ക് മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ പുരസ്കാരം കൈമാറി. സുദർശനം സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. വർഗീസ് പുതുശ്ശേരി, ഡോ. സുരേഷ് മൂക്കന്നൂർ, ജോർജ്ജ് സ്റ്റീഫൻ, ജയകുമാർ ചെങ്ങമനാട് , പി.ബി. ജിജീഷ്, ക്രിസ്റ്റഫർ കോട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.