bjp3

കൊച്ചി: ശബരിമലയിലെ സ്വർണം കടത്തിയതിന് ദേവസ്വം ബോർഡ് പ്രസിഡന്റിനെ പ്രതിചേർത്ത് കേസെടുക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വർണപ്പാളി വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും പ്രതിക്കൂട്ടിലാണ്. ശബരിമലയുടെ സ്വർണം കടത്തല്ല, മോഷണമാണ് നടന്നത്. രേഖകളിൽ ക്രമക്കേടും തിരുത്തലും നടത്തിയത് ക്രിമിനൽ കുറ്റമാണ്. സ്വർണം കൊണ്ടുപോയത് ദേവസ്വം കമ്മിഷണറുടെ അനുമതിയില്ലാതെയാണ്. സ്വർണം ഉരുക്കിയത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി. ഉണ്ണികൃഷ്ണൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, പി.ആർ. ശിവശങ്കരൻ, അഡ്വ. ടി.പി. സിന്ധു മോൾ, മേഖലാ ജനറൽ സെക്രട്ടറി പി.എൽ. ബാബു, സംസ്ഥാന സെൽ കോ ഓർഡിനേറ്റർമാരായ വിനീത ഹരിഹരൻ, സി.വി. സജിനി, മേഖലാ സംഘടന സെക്രട്ടറി എൽ. പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, പ്രിയ പ്രശാന്ത് എന്നിവർ സംസാരിച്ചു.